ശബരിമലയില്‍ സമാധാനപരമായ അന്തരീക്ഷം: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല. ആര്‍ക്കുംപോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച്‌ ചാലക്കുടി സ്വദേശികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം.

ശബരിമലയില്‍ ആര്‍ക്കും എപ്പോഴും പോയിവരാമെന്നും ദര്‍ശനത്തിന് പോകുന്നവര്‍ക്ക് യാതൊരു പ്രശ്നവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *