സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​വാ​സി മ​ല​യാ​ളി യു​എ​ഇ​യി​ല്‍ ജീ​വ​നൊ​ടു​ക്കി

ദു​ബാ​യ്: സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​വാ​സി മ​ല​യാ​ളി​യെ യു​എ​ഇ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ​ന്ദീ​പ് വെ​ള്ളാ​ളൂ​ര്‍ (35) ആ​ണു മ​രി​ച്ച​ത്. റാ​സ​ല്‍​ഖൈ​മ എ​മി​രേ​റ്റി​ലെ സ​ര്‍​വേ​യ​റാ​യി​രു​ന്നു സ​ന്ദീ​പ്. ഇ​യാ​ള്‍ ന​ട​ത്തി​യി​രു​ന്ന ട്രാ​ന്‍​പോ​ര്‍​ട്ട് ക​ന്പ​നി​യി​ല്‍ നേ​രി​ട്ട ന​ഷ്ട​മാ​ണു ജീ​വ​നൊ​ടു​ക്ക​ലി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന​യെ​ന്നു ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

റാ​സ​ല്‍​ഖൈ​മ​യി​ല്‍ മ​റ്റും നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന സം​ഘ​ട​ന​യി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സ​ന്ദീ​പ്. ജീ​വ​നൊ​ടു​ക്കു​ന്ന സ​മ​യം ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​വ​ര്‍ മു​റ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണു സ​ന്ദീ​പി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

യു​ല​ന്‍ ക​ലാ സാ​ഹി​തി, ഫ്ര​ണ്ട്സ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യി​ല്‍ സ​ന്ദീ​പ് സം​ഘ​ട​നാ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. മൂ​ന്നു വ​ര്‍​ഷം മു​ന്പു കു​ടും​ബ​ത്തെ നാ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​ച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *