തിരുവനന്തപുരം:സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയാല്‍ പിടിവീഴും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് തടയാനാണ് പുതിയ നീക്കം.
ധനുവച്ചപുരം കോളജിലെ അധ്യാപികമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റിനെതിരായി കേസെടുത്തതായും വീണാ ജോര്‍ജ്ജ് എംഎല്‍എയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.
