ശബരിമല: സ്ഥിതിഗതികള്‍ തൃപ്തികരം നിരീക്ഷക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു. നിലയ്‌ക്കലില്‍ കുടിവെള്ളം, ടോയ് ലറ്റ് ഭക്ഷണം മെഡിക്കല്‍ എന്നി വിഷയങ്ങള്‍ തൃപ്തികരമാണെന്ന്‌ റിപ്പോര്‍ട്ട്‌.

നിലക്കലില്‍ 935 ടോയ്‌ലറ്റുകള്‍ ഉണ്ട്‌. സ്‌ത്രീകള്‍ക്ക് ആവശ്യമായ ടോ‌യ്‌ലറ്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്‌. അതേസമയം ചില കാര്യങ്ങള്‍ തൃപ്തികരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താമസത്തിനാവശ്യമായ ഷെഡുകള്‍ നിലക്കലില്‍ അപര്യാപ്തമാണ്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആവശ്യമായ നടപടി സ്വീകരിക്കണം. പോലിസ് ബങ്കര്‍ ശീതികരിക്കുന്നതിനനും നടപടി വേണമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *