പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ അക്രമം. പാലക്കാട്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സര്‍ക്കാരിന്റെ ശബരിമല ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ വേണുഗോപാലന്റെ മരണമൊഴിയില്‍ ജീവിതം മടുത്തതിനാല്‍ ജീവനൊടുക്കുന്നതായാണ് പറയുന്നത്.
