ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നു; സി.കെ.പത്മനാഭന്‍

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലന്‍ നായര്‍ അവസാനം പറഞ്ഞത്. ഇത് സമരപന്തലില്‍ ഉള്ളവരെല്ലാം കേട്ടതാണെന്നും സി കെ പത്മനാഭന്‍ വ്യക്തമാക്കി.

അതേസമയം, ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍.

ഇതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിച്ചിരുന്നില്ല. മജിസ്‌ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *