ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വിലയെകുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ഇന്ത്്യന്‍ പങ്കാളികളെ റാഫേല്‍ ഇടപാടില്‍ നിശ്ചയിച്ചതിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജികാര്‍ക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
