കോഴിക്കോട് പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ‌്‌ഫോടനം

കോഴിക്കോട്: കോഴിക്കോട് ചോമ്ബാല പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സ്‌റ്റേഷന് പുറകില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബാണ് പൊട്ടിയത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *