മോദിയെപ്പോലെ താന്‍ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നില്ല; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മോദിയെപ്പോലെ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍ സിങ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ വിഷയങ്ങളില്‍ മോദി പ്രതികരിക്കാതിരിക്കുമ്ബോള്‍ തന്നെ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് പരിഹസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ തന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രി എന്ന് വിളിക്കാറുണ്ട്. എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ മടി കാണിച്ചിരുന്നില്ല. മാധ്യമങ്ങളെ ഞാന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. വിദേശ പര്യടനം കഴിഞ്ഞെത്തിയാല്‍ സ്ഥിരമായി പത്രസമ്മേളനം വിളിക്കാറുമുണ്ടായിരുന്നു. 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം നരേന്ദ്രമോദി ഒറ്റ പത്രസമ്മേളനം പോലും വിളിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദി പത്രസമ്മേളനം വിളിക്കാന്‍ കൂട്ടാക്കാത്തതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്.’ചേയ്ഞ്ചിങ് ഇന്ത്യ’ എന്ന തന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്ബത്തിക ശാസ്ത്ര വിദഗ്ധന്‍ എന്ന നിലയിലും പത്തുവര്‍ഷം പ്രധാനമന്ത്രി എന്ന നിലയിലും മന്‍മോഹന്‍ സിങിന്റെ ജീവിത കഥ പറയുന്ന പുസ്തകമാണ് ചെയ്ഞ്ചിങ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *