കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ആ​യി​ര​ത്തോ​ളം സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

 കെ​എ​സ്‌ആ​ര്‍​ടി​സി എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്നും ആ​യി​ര​ത്തോ​ളം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ന്‍ ര​ണ്ട് ദി​വ​സം കൂ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നു നി​യ​മ​നം ല​ഭി​ച്ച​വ​ര്‍​ക്ക് പ​രി​ശീ​ല​നം ഇ​ല്ലാ​തെ ജോ​ലി ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​നം ല​ഭി​ച്ച​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ സ്ത്രീ​ക​ളാ​ണ്. അ​വ​രു​ടെ ആ​വ​ശ്യം വീ​ടി​നു സ​മീ​പ​ത്തു ജോ​ലി വേ​ണം എ​ന്നു​ള്ള​താ​ണ്. ഇ​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. കൂ​ടു​ത​ല്‍ എം​പാ​ന​ല്‍​ക്കാ​രെ പി​രി​ച്ചുവി​ട്ട സ്ഥ​ല​ത്തേ​ക്കാ​ണ് ഇ​വ​രെ നി​യ​മി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *