ജമ്മു-കശ്മീരില്‍ സുരക്ഷാസേന ആറ് തീവ്രവാദികളെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അവന്തിപ്പുരയില്‍ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം, ജമ്മു കശ്മീരിലെ പുല്‍വാമയിലും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. മൂന്നു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം നിയന്ത്രണരേഖയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *