മ​നി​തി സം​ഘം ത​ല​സ്ഥാ​ന​ത്ത്; ട്രെ​യി​ന്‍ ത​ട​ഞ്ഞ് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. 

കഴിഞ്ഞ ദിവസം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മൂ​ന്നു മ​നി​തി പ്ര​വ​ര്‍​ത്ത​കര്‍ തിങ്കളാഴ്ച രാവിലെ തിരുച്ചിറപ്പള്ളിക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. 

പ്രതിഷേധക്കാരില്‍ ഒരാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയെങ്കിലും പോലീസുകാര്‍ പിടിച്ചുമാറ്റി. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *