‘വിയോജിക്കുമ്ബോഴും താങ്കളോട് മതിപ്പുണ്ടായിരുന്നു’; തീര്‍ത്തും സഹതാപം തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്കുമാത്രമേ കഴിയുവെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താങ്കളോട് വിയോജിക്കുമ്ബോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ തീര്‍ത്തും സഹതാപം തോന്നുന്നു താങ്കളോട്. ലജ്ജിക്കുന്നു പിണറായി വിജയന്‍ താങ്കളെയോര്‍ത്ത്. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *