മോദി ഒളിച്ചോടിയത് ക്ലാസെടുക്കാന്‍, നിര്‍ബന്ധമായും വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: റാഫേല്‍ വിഷയത്തില്‍ പ്രതികരിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പാര്‍ലമെന്റില്‍ ച‌ര്‍ച്ചകള്‍ നടക്കുമ്ബോള്‍ മോദി പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെത്തിയത്.

‘റാഫേല്‍ പരിക്ഷയെഴുതാതെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ്. താന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാമന്ത്രിയോട് ബഹുമാനത്തോടെ ആവശ്യപ്പെടണ’മെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *