വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ തി​രി​മ​റി: ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന അ​മേ​രി​ക്ക​ന്‍ ഹാ​ക്ക​റു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ (ഇ​വി​എം) ക്ര​മ​ക്കേ​ട് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​തി​ക​രി​ച്ചു. 

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കു​പ്ര​ച​ര​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി എ​ടു​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. നേ​ര​ത്തേ, ല​ണ്ട​നി​ല്‍ ന​ട​ന്ന ഹാ​ക്ക​ത്ത​ണി​ലാ​ണ് അമേരിക്കന്‍ ഹാ​ക്ക​ര്‍ സു​പ്ര​ധാ​ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി​ക​ള്‍ സാ​ധ്യ​മാ​ണെ​ന്നാ​യിരുന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​ത്ത​ര​ത്തി​ല്‍, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *