പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു

പാലക്കാട്: കണ്ണന്പ്രയില്‍ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കല്‍ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലത്തൂര്‍ കോടതി വളപ്പില്‍ വച്ചാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിപ്പിച്ച്‌ വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അയല്‍വാസിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ സംഭവശേഷം ആയുധവുമായി പോലീസില്‍ കീഴടങ്ങുകയും ചെയ്തു.

വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *