കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബാക്രമണം

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയ്ക്കടുത്ത് പന്തിരിക്കരയില്‍ വീണ്ടും ബോംബേറുണ്ടായി. പന്തിരിക്കരയില്‍ പുലര്‍ച്ചെയാണ് വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിനു പിന്നിലാരാണെന്ന് വ്യക്തമല്ല.

സിപിഎം നേതാവിന്റെ വീടിനു നേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായിരുന്നു. പഞ്ചായത്തംഗമായ കെ.പി ജയേഷിന്റെ വീടിനു നേര്‍ക്കായിരുന്നു ബോംബേറുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *