ശബരിമല സമരങ്ങള്‍ വിജയം കൈവരിച്ചെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ ബിജെപി ഇതുവരെ നടത്തിയ സമരങ്ങളെല്ലാം വന്‍ വിജയമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ട് ബിജെപിയുടെ സമരം പരാജയപ്പെടില്ലെന്നും സിപിഎം നടത്തിയ വനിതാ മതില്‍ ആദ്യം പൊളിഞ്ഞുവെന്ന് പറഞ്ഞത് വെള്ളാപ്പള്ളി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും തനിക്ക് അധികാര മോഹമില്ലെന്നും ശ്രീധരന്‍ പിള്ളപറഞ്ഞു. കൂടാതെ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എട്ട് സീറ്റുകള്‍ ചോദിച്ചുവെങ്കിലും നാലു സീറ്റുകളാണ് ബിജെപി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *