മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന പ്രസ്താവനയ്ക്ക് വിശദീകരണവുമായി കെ സുധാകരന്‍. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ്. അല്ലാതെ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ലതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കാസര്‍കോട് നടന്ന യു ഡി എഫ് കളക്‌ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്ബാണെന്നുമായിരുന്നു കെ സുധാകരന്‍റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *