പ്രിയങ്കയ്ക്ക് വെല്ലുവിളി,​ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കും

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്ന് തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച വാര്‍ത്ത ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വാരാണസി ഉള്‍പ്പെട്ട കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല കോണ്‍ഗ്രസ് പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലും മോദി മത്സരിച്ചിരുന്നു. വാരാണസിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനേയും വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയേയുമാണ് മോദി പരാജയപ്പെടുത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ ശേഷം വഡ‍ോദര എം.പി സ്ഥാനം രാജിവച്ച മോദി വാരാണസി എം.പിയായി തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *