തിരുവനന്തപുരം: ഹാരിസണ്‍ അടക്കം കുത്തകകള്‍ക്ക് ഭൂമി വിട്ട് നല്കാന് സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് ഗവര്‍ണര്‍ക്ക് നിവേദനം നല്കി. സിവില്‍ കേസിന് പോവാതെ സര്‍ക്കാര്‍ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നു സുധീരന് ആരോപിച്ചു.
സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ആ സ്ഥാനത്ത് നിന്ന് നീക്കണം. ഹാരിസണ്‍ വിറ്റ ഭൂമിയുടെ കരം ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാര്‍ തോറ്റ് കൊടുക്കുന്നതിന് തുല്യമാണ്. ശബരിമലയില്‍ വിമാനത്താവളം വരേണ്ടത് തിരിച്ച് പിടിച്ച ഭൂമിയിലാണെന്നും ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ സുധീരന് വ്യക്തമാക്കി.
