നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണ ബിസ്‌കറ്റ് പിടികൂടി

നോടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായ് നിന്നും കൊച്ചിയിലേക്ക് വരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് അനധികൃതമായി കൊണ്ട് വന്ന 22 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് കിലോ സ്വര്‍ണ്ണമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുളളത്. ഈ സാഹചര്യത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി എന്ന് അധികൃതര്‍ അറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *