കൊച്ചി : വരുന്ന തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ല എന്ന് ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി അറിയിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് . ഇതോട് കൂടി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുകയാണ് .കേന്ദ്ര നേതൃത്വം ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുണം എന്ന ആവശ്യമായി നിര്‍ബന്ധിക്കാനും സാധ്യതയില്ല എന്ന സൂചനയും നിലനില്‍ക്കുകയാണ് .
ഹൈക്കമാന്‍ഡ് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു .കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുധീരനോട് ഡല്‍ഹിയിലെത്താന്‍ ആവശ്യമുയര്‍ത്തുകയും ചെയ്തു .ചാലക്കുടിയില്‍ ആണ് സുധീരനെ മത്സരിപ്പിക്കാനുള്ള ശ്രമം .
ആലപ്പുഴയില്‍ നിന്ന് വീണ്ടും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ജനവിധി തേടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു . എറണാകുളത്ത് സിറ്റിങ് എംപിമാരില്‍ കെ.വി.തോമസ് മത്സരിക്കാനുള്ള തീരുമാനം ഇതുവരെ പൂര്‍ത്തിയായില്ല .
ഹൈക്കമാന്‍ഡ് ഇതുവരെ കെ.വി.തോമസ് മത്സരിക്കുന്നതിനായി പച്ചക്കൊടി കാറ്റിയിട്ടില്ല . കെ.സുധാകരനും അടൂര്‍ പ്രകാശും കണ്ണൂരിലും ആറ്റിങ്ങലിലുമായി നാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാവുകയും ചെയ്തു .
