അബുദാബി : ഹിന്ദു ക്ഷേത്രത്തിന്‍റെ നിര്‍മാണം ഏപ്രില്‍ 20ന് അബുദാബിയില്‍ ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിര്‍മാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 29 വരെയാണ് ശിലാന്യാസ ചടങ്ങുകള്‍ നടക്കുക.
