പത്ത് വയസ്സുകാരിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍

ന്യൂഡല്‍ഹി: പത്ത് വയസ്സുകാരി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍. ഡല്‍ഹിയിലെ ഷാഹ്ദാര ജില്ലയിലാണ് സംഭവം. തദ്ദേശഭരണകൂടം നടത്തുന്ന സ്‌കൂളിലെ തൂപ്പുകാരന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ
ബലമായി പിടിച്ച്‌കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 5നായിരുന്നു സംഭവം. പ്രതിയുടെ ഭീക്ഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം മറച്ച്‌ വയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു പറഞ്ഞത്. ഇതോടെ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാറിലാണെന്നും ഷാഹ്ദാരയില്‍ ബന്ധുക്കള്‍ക്കൊപ്പമാണു കുട്ടി കഴിയുന്നതെന്നും പൊലീസ് അറിയിച്ചു. ഐപിസി, പോക്സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *