കോഴിക്കോട്: ഇടുക്കി ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എക്കെതിരെ ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ല എന്ന് വി.എസ് അച്യുതാനന്ദന് കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എസ് രാജേന്ദ്രന് ഭൂമാഫിയുടെ ആളാണെന്ന വിമര്‍ശനം മുന്‍പ് വിഎസ് അച്യുതാനന്ദന് പരസ്യമായി ഉന്നയിച്ചിരുന്നു. അതിന് ശേഷമാണ് അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എയെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തുന്നത്
