പത്തനംതിട്ട: ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗം നടപ്പാക്കുന്ന മിഷന്‍ 80% പദ്ധതിയുടെ വോട്ടേഴ്‌സ് വാള്‍ പ്രചരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, മറ്റു പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഒപ്പുരേഖപ്പെടുത്തുന്നതിനു പ്രത്യേക സംവിധാനമൊരുക്കും. വോട്ടുചെയ്യുമെന്ന പ്രതിജ്ഞയോടുകൂടിയ 1000 പോസ്റ്ററുകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വോട്ടിംഗ് മെഷീനില്‍ വോട്ടു രേഖപ്പെടുത്തിയും പോസ്റ്ററില്‍ ഒപ്പിട്ടുമാണ് ജില്ലാ കളക്ടര്‍ പ്രചരണ പരിപാടിക്ക് തുടക്കമിട്ടത്.
അസി.കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, എഡിഎം എം.വിശ്വനാഥന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഐ.അബ്ദുല്‍ സലാം, കെ.സി മോഹനന്‍, എം.എ റഹിം, ഹുസൂര്‍ ശിരസ്തദാര്‍ കെ.ഒ ഗീതാമണി, സ്വീപ്പ് നോഡല്‍ ഓഫീസര്‍ രാരാരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പോസ്റ്ററില്‍ ഒപ്പിട്ടു. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയവരും വോട്ടുചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ഒപ്പ് രേഖപ്പെടുത്തി.
