ശബരിമല; ഹര്‍ത്താലിനിടെ എസ്.ഐയെ ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി.

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച കേസിലാണ് മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *