ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ല എന്ന് ബിജെപി ദേശീയ നേതൃത്വത്തെ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്‍ഡിഎ കണ്‍വീനറായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശെരിയല്ല എന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി . തുഷാറിന്‍റെ പിന്മാറ്റത്തിന് കാരണം എസ്‌എന്‍ഡിപിയുടെ താത്പര്യക്കുറവാണ് എന്നാണ് നിലനില്‍ക്കുന്ന സൂചന.

എസ്‌എന്‍ഡിപിക്കു രാഷ്ട്രീയമില്ലത്ത സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചു നേതാക്കള്‍ മത്സരിക്കുന്നതിനോട് താല്പര്യമില്ല എന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു . തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് തൃശൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *