പത്തനംതിട്ട: അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയെന്നും യോഗി പറഞ്ഞു. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു.
‘ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭ മേളയുടെ തിരക്ക് കാരണം ആണ് എത്താന്‍ കഴിയാതിരുന്നത്.’ അയോധ്യയില്‍ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം പങ്കെടുത്തത്.
