മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യത്തിലേക്ക്. ഇരു പാര്‍ട്ടികളും പകുതി സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ധാരണയിലായതായാണ് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്താഴ്ച്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും.
ആകെയുള്ള 48 സീറ്റുകളില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയിലായതായാണ് സൂചന. രാമക്ഷേത്ര നിര്‍മാണം, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തീരുമാനം എടുത്തിട്ടില്ല.
