പുല്‍വാമ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. എല്ലാവിധ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരാണ് സൗദി അറേബ്യ. ഭീകരാക്രമണങ്ങളെ പൂര്‍ണമായും തള്ളുന്നതായി സംഭവത്തെ അപലപിച്ച് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ സുഹൃദ് രാജ്യമായ ഇന്ത്യക്കൊപ്പമാണ്. അക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യ ഗവണ്മെന്റിേന്റയും ജനതയുടെയും ദുഃഖത്തിലും വിഷമത്തിലും പങ്ക്ചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കെട്ടയെന്ന് ആശിക്കുന്നതായും സൗദി അറേബ്യ പ്രതികരിച്ചു
