പോലീസ് സംഘത്തെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍ എസ് ഐയ്ക്കും പോലീസുകാരനും പരിക്ക്‌

കോന്നി: കേസന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇളപ്പുപാറ വാലുതുണ്ടില്‍ വീട്ടില്‍ റോയി മോന്‍(48)കൈതക്കര പതാലില്‍ മുരുപ്പേല്‍ സജില്‍ മോന്‍(27)പത്തനാപുരം ഇഞ്ചൂര്‍ തെക്കേക്കര ഷിബു(27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്. സംഭവം സംബന്ധിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ. കൈതക്കര കിഴക്കേക്കര പാപ്പിമുരുപ്പേല്‍ സുനിലിനെതിരെ ഭാര്യയും മകനും പോലീസില്‍ പരാതി നല്‍കി. ഇവരെ വീട്ടില്‍ കയറ്റുന്നില്ലെന്നായിരുന്നു പരാതി. ശനിയാഴ്ച രാത്രി ഒന്‍പതോടെ എസ്. െഎ. രഞ്ചുവും സംഘവും സുനിലിന്റെ വീട്ടിലെത്തി. അഞ്ചംഗസംഘം പോലീസിനെ നേരിടുകയായിരുന്നു. എസ്. െഎ.യ്ക്കും സി.പി.ഒ. സജിനും പരിക്കേറ്റു. കൂടുതല്‍ പോലീസെത്തിയാണ് മൂന്നുപേരെ പിടിച്ചത്.

എസ്. െഎ.യും സി.പി.ഒ.യും താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

Leave a Reply

Your email address will not be published. Required fields are marked *