ആന്ധ്രപ്രദേശ്: അധ്യാപിക ക്ലാസെടുക്കുന്നതിനിടെ മദ്യപിച്ച രണ്ട് വിദ്യാര്‍ത്ഥിനികളെ സ്കൂളില്‍ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നവരാണ് രണ്ട് പെണ്‍കുട്ടികളും. സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തി ക്ലാസ് റൂമില്‍ എത്തുകയായിരുന്നു ഇരുവരും. അദ്ധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇരുവരും മദ്യം കഴിക്കുകയും ചെയ്തിരുന്നു. മദ്യത്തിന്റെ ഗന്ധം വന്നതോടുകൂടി അദ്ധ്യാപിക ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു.
ഇത് ആദ്യമായല്ല ഇവര്‍ മദ്യപിച്ച് സ്കൂളിലെത്തുന്നതെന്നും ഇവരുടെ അച്ഛന്മാര് മദ്യപാനികളാണെന്നും ഇവര്‍ മിച്ചം വയ്ക്കുന്ന മദ്യം കഴിച്ച് ശീലമാകുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായി സ്കൂള്‍ ഹെഡ്മാസ്റ്റര് ബാട്ടു സുരേഷ് കുമാര്‍ പറഞ്ഞു.മറ്റ് വിദ്യാര്‍ത്ഥിനികളെ ഇവര്‍ മോശമായി സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരെയും പുറത്താക്കുകയായിരുന്നെന്ന് ഹെഡ്മാസ്റ്റര് പറഞ്ഞു. അതേസമയം, പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാതെ അവരെ പുറത്താക്കിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
