കുവൈത്ത് :കുവൈത്ത് മെഹബുളയില്‍ ഇന്ന് പുലര്‍ച്ചെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താമസക്കാരെ ഒഴിപ്പിച്ച ശേഷം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്സിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടത്തി. സ്ട്രീറ്റ് 315 ലാണ് സംഭവം നടന്നത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
