താങ്കളുടെ പാര്‍ട്ടിക്ക് ഇനിയെങ്കിലും മനുഷ്യക്കുരുതികള്‍ അവസാനിപ്പിച്ചുകൂടേയെന്ന് കെ. സുരേന്ദ്രന്‍

പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച റോബോട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് നല്‍കി സ്വീകരിക്കുന്ന റോബോട്ടിന്റെ ചിത്രം വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിനൊപ്പം രാഷ്ട്രീയ കൊലപാതകത്തെ ചേര്‍ത്തുവച്ച്‌ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം റോബോട്ടിനുമാവും പക്ഷേ അതിനൊരു ഹൃദയം ഉണ്ടാവുകയില്ല. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഹൃദയമുണ്ടാവുക എന്നത് മിനിമം വേണ്ട ഒരു യോഗ്യതയാണ്. എന്നാല്‍ കേരളത്തില്‍ ഇതിനോടകം എത്ര കൊലപാതകങ്ങളാണ് ഉണ്ടായതെന്നും, ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാവണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ചിത്രം ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. റോബോട്ടിന് ഹൃദയം മാത്രമാണ് ഇല്ലാതുള്ളത്. മനുഷ്യന്‍ ചെയ്യുന്നതെല്ലാം റോബോട്ടിനും ചെയ്യാനാവും. ഹൃദയമുണ്ടാവുക എന്നതാണ് ഒരു പൊതുപ്രവര്‍ത്തകന് മിനിമം വേണ്ട യോഗ്യത. ഹൃദയശൂന്യമായ എത്രയെത്ര അറുംകൊലകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു ഇവര്‍ ഈ നാട്ടില്‍. ഈ മനുഷ്യക്കുരുതികള്‍ അവസാനിപ്പിച്ചുകൂടേ മിസ്റ്റര്‍ പിണറായി വിജയന്‍ താങ്കളുടെ പാര്‍ട്ടിക്ക് ഇനിയെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *