എ​സ്.​എ​ന്‍.​സി ലാ​വ​ലി​ന്‍ കേ​സി​ലെ ഹ​ര​ജി​ക​ള്‍ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ കു​റ്റ​മു​ക്ത​രാ​ക്കി​യ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സി.​ബി.​ഐ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ അ​ട​ക്കം എ​സ്.​എ​ന്‍.​സി ലാ​വ​ലി​ന്‍ കേ​സി​ലെ ഹ​ര​ജി​ക​ള്‍ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

ജ​സ്​​റ്റി​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, ശാ​ന്ത​ന ഗൗ​ഡ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ വി.​എം. സു​ധീ​ര​ന്‍ ന​ല്‍കി​യ അ​പേ​ക്ഷ​യും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കും. ലാ​വ​ലി​ന്‍ കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ കെ.​എ​സ്.​ഇ.​ബി മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്തു​രി​രം​ഗ അ​യ്യ​ര്‍, ആ​ര്‍. ശി​വ​ദാ​സ​ന്‍, കെ.​ജി. രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​രാ​ണ്​ ആ​ദ്യം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *