പെരിയ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കേസില്‍ കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കേസില്‍ സിബിഐ അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് കുറ്റംബോധം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നേരത്തെ, കാസര്‍ഗോട്ട് പൊതുപരിപാടികള്‍ക്കായെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍, പ്രാദേശിക പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്ന പോലീസ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സന്ദര്‍ശനം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *