ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ആരോഗ്യസേന രൂപീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 10-15 വീടുകള്‍ക്ക് മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചയും ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വീടിനകവും പുറവും ഒരു പോലെ ശുചീകരിക്കും. കൊതുകുജന്യരോഗങ്ങളെ കുറിച്ച്‌ ആളുകളെ ബോധവാന്‍മാരാക്കി വേണം ദൗത്യവുമായി മുന്നോട്ട് പോകാനെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.

ജനകീയ ആരോഗ്യ പദ്ധതികള്‍ ക്രിയാത്മകമായ നടപ്പിലാക്കുന്ന ആശ പ്രവര്‍ത്തകര്‍ വാര്‍ഡ് ഹെല്‍ത്ത് ശുചിത്വ കമ്മിറ്റി കോര്‍ഡിനേറ്റേര്‍സ് കൂടി ആണ്. ഇവരുടെ ആരോഗ്യപരമായ അറിവും നേതൃത്വപരമായിട്ടുള്ള കഴിവും പരിപോഷിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം നല്‍കുന്നതിനുമായാണ് സഹ 2019 സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *