അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​ത്: കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്

എ​ന്‍​എ​സ്‌എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്. കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് കോ​ടി​യേ​രി ധ​രി​ക്ക​രു​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.

കോ​ടി​യേ​രി പ​റ​ഞ്ഞ​തി​നൊ​ക്കെ ത​ക്ക​താ​യ മ​റു​പ​ടി​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് പ​റ​യാ​ന്‍ ത​ങ്ങ​ളു​ടെ സം​സ്കാ​രം അ​നു​വ​ദി​ക്കു​ന്നി​ല്ല- ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​റ​ന്ന​ടി​ച്ചു. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ലെ വൈ​രു​ധ്യ​മാ​ണ് എ​ന്‍​എ​സ്‌എ​സും സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ക​ല്‍​ച്ച​യ്ക്ക് കാ​ര​ണം. എ​ന്‍​എ​സ്‌എ​സി​ല്‍ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​തി​നെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *