കാസര്‍ഗോഡ് ജില്ലയില്‍ എച്ച്‌ 1 എന്‍ 1: ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ

കാസര്‍കോഡ്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധയെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍. കാഞ്ഞങ്ങാട് വെച്ച്‌ ഇന്ന് പ്രത്യേക യോഗം ചേരും.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും ആശങ്കയുടെ സാഹചര്യമില്ല എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു .7 2 കുട്ടികള്‍ക്കാണ് എച്ച്‌1എന്‍1 രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.ഇതില്‍ അഞ്ച് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *