കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും. കടക്കെണിമൂലം ഇടുക്കിയില്‍ നിരന്തരം കര്‍ഷകര്‍ ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. എല്ലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.

ഇടുക്കിയില്‍ രണ്ടുമാസത്തില്‍ ജീവനൊടുക്കിയത് ഏഴു കര്‍ഷകരാണ് . അടിമാലി മുക്കാലേക്കര്‍ സ്വദേശി സുരേന്ദ്രന്‍, പെരിഞ്ചാന്‍കുട്ടി സ്വോദേശി ജെയിംസ് എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷിക വായ്പയുടെ അടവ് മുടങ്ങിയതുകാരണം ഇരുവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

കാര്‍ഷിക വായ്പ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളും നടപ്പിലാക്കുന്നില്ല. ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *