തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി തേടി യുഡിഎഫ് ജില്ലാ കളക്ടര്‍ക്കു കത്തുനല്‍കി. ഇടുക്കി ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഒമ്ബതിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനാണ് യുഡിഎഫ് ആലോചന.
ഹര്‍ത്താലിന് അനുമതി നല്‍കണമെന്നഭ്യര്‍ഥിച്ച് ഡിസിസി പ്രസിഡന്റ് ഫെബ്രുവരി 27-ന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കി. ഇതുസംബന്ധിച്ച് ജില്ലാ നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ ആറു വരെ ഹര്‍ത്താല്‍ നടത്താനാണു നീക്കം.
