ഞാന്‍ കെ.ആര്‍ മീരയുടെ ആരാധകന്‍, ബല്‍റാം ചെയ്‌തത് ശരിയായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് യുവനേതാവും എം.എല്‍.എയുമായ വി.ടി.ബല്‍റാമും എഴുത്തുകാരി കെ.ആര്‍ മീരയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. എന്നാലിപ്പോഴിതാ ബല്‍റാമിനെ തള്ളി മീരയ്‌ക്ക് പൂര്‍ണപിന്തുണയുമായി എത്തിയിരിക്കുകയാണ് കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ കെ.ആര്‍ മീരയുടെ ആരാധകനാണെന്നും ബല്‍റാം ചെയ്‌തത് ശരിയായില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഒരു വാര്‍ത്താമാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കെ.പിസി.സി അദ്ധ്യക്ഷന്റെ തുറന്നുപറച്ചില്‍.

മുല്ലപ്പള്ളിയുടെ വാക്കുകള്‍-

‘ഞാന്‍ കെ.ആര്‍ മീരയുടെ ഒരു ആരാധകനാണെന്ന് വേണമെങ്കില്‍ പറയാം. എനിക്ക് ആ എഴുത്ത് ഇഷ്‌ടവുമാണ്. കെ.ആര്‍ മീരയെന്നല്ല ആരെയും അങ്ങനെ പറയാന്‍ പാടില്ല. അതു ശരിയല്ല. അങ്ങനെ നമ്മള്‍ അധിക്ഷേപ സ്വരത്തില്‍ ഒരു പ്രവര്‍ത്തകന്‍ സംസാരിക്കുകയെന്ന് പറഞ്ഞാല്‍ അത് ഒരു നല്ല ലക്ഷണമായി ഞാന്‍ കാണുന്നില്ല. അതു ഞാന്‍ അംഗീകരിക്കുന്നുമില്ല. സോഷ്യല്‍ മീഡിയ, ആ പ്ളാറ്റ്‌ഫോം വല്ലാതെ മിസ് യൂസ് ചെയ്യപ്പെടുന്നു എന്ന വിശ്വാസക്കാരനാണ് ഞാന്‍. പ്രത്യേകിച്ച്‌ കോണ്‍്രഗ്രസിലെ ആളുകള്‍ ഉള്‍പ്പെടുന്ന ചില ഗ്രൂപ്പുകള്‍.

ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ച ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ബല്‍റാമിന് ടാലന്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. ബ്രില്യന്റ് ആണോ എന്ന് ചോദിച്ചാല്‍ ആണ്. എന്നാല്‍ അതുമാത്രം പോരല്ലോ? കെ.പി.സി.സി പ്രസിഡന്റായി ചാര്‍ജ് എടുത്തപ്പോള്‍ പാലക്കാട് പോയ സമയത്ത് ഞാന്‍ ആ കുട്ടിയെ കണ്ടിരുന്നു. പേള്‌സണല്‍ ടോക്കില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ബല്‍റാം കുറച്ചു നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്കു വേണം’.

Leave a Reply

Your email address will not be published. Required fields are marked *