എഎപി സ​ഖ്യ​ത്തിന് രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു

ന്യൂ​ഡ​ല്‍​ഹി: എഎപി സ​ഖ്യ​ത്തി​നു കോ​ണ്‍​ഗ്ര​സി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നു കേ​ജ​രി​വാ​ള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലെ​ത്താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ത​ന്നെ നേ​രി​ട്ടി​റ​ങ്ങു​ന്നു. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ എ​എ​പി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍ ഫ​ലം കാ​ണാ​താ​​തെ​വ​ന്ന​തോ​ടെ​യാ​ണ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ട​പെ​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഡ​ല്‍​ഹി നേ​താ​ക്ക​ളെ കാ​ണും.

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് സീ​റ്റു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സി​നു എ​എ​പി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് മൂ​ന്നി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ഖ്യ ച​ര്‍​ച്ച​ക​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ പോ​യ​തോ​ടെ എ​എ​പി ഡ​ല്‍​ഹി​യി​ലെ ഏ​ഴ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *