മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍

ന്യൂ​ഡ​ല്‍​ഹി: ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ന്‍ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍. അ​ബ്ദു​ള്‍ റൗ​ഫ് അ​സ്ഗ​റി​നെ​യാ​ണ് ക​രു​ത​ല്‍ ത​ട​ങ്കി​ലി​ലാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. 

പാ​ക്കി​സ്ഥാ​ന്‍ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഒ​ന്നു​ത​ന്നെ വ​ന്നി​ട്ടി​ല്ല. 

മ​സൂ​ദ് അ​സ്ഹ​ര്‍ മ​രി​ച്ചെ​ന്നും ഇ​ല്ലെ​ന്നും ഉ​ള്ള വാ​ര്‍​ത്ത​ക​ള്‍ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ഹോ​ദ​ര​നെ ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന വി​വ​രം പു​റ​ത്ത് വ​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *