160 രൂപ കുറഞ്ഞു; ഇന്നത്തെ സ്വര്‍ണ വില പവന് 24120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 24120 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് വില 3015 രൂപയായി കുറഞ്ഞു.

കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *