കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് 21 ലക്ഷം രൂപ സംഭാവന നല്‍കി മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് 21 ലക്ഷം രൂപ സംഭാവന നല്‍കി. പ്രധാനമന്ത്രി തന്‍റെ സ്വകാര്യ സമ്ബാദ്യത്തില്‍ നിന്ന് 21 ലക്ഷം രൂപയാണ് ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സഹായ നിധിയിലേക്ക് നല്‍കിയത്.

ഇതിന് മുന്‍പും പ്രധാനമന്ത്രി ഇത്തരത്തില്‍ വ്യക്തിപരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദക്ഷിണകൊറിയയുടെ സോള്‍ സമാധാനാ പുരസ്കാരത്തുകയായ 1.3 കോടി രൂപ ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന നല്‍കിയിരുന്നു. 2015 ല്‍ അതുവരെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തതിലൂടെ കിട്ടിയ 8.33 കോടി രൂപയും ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ വേളയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെണ്‍മക്കള്‍ക്കായി 21 ലക്ഷം രൂപയും പ്രധാനമന്ത്രി തന്‍റെ സ്വകാര്യ സമ്ബാദ്യത്തില്‍ നിന്നും സംഭാവന നല്‍കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങളെല്ലാം ലേലം ചെയ്ത് കിട്ടിയ 89 കോടി രൂപയും പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രൂപീകരിച്ച ഫണ്ടിലേക്കായിരുന്നു അന്ന് സംഭാവന നല്‍കിയത്. 

Leave a Reply

Your email address will not be published. Required fields are marked *