പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ തുടരുന്ന പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ എന്തുകൊണ്ടാണ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ഇമാമിന്‍റെ അറസ്റ്റ് വൈകുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചത്.

അമ്മയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *