സ്വദേശീവല്‍ക്കരണം: സൗദിയില്‍ ദിനം തോറും 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

റിയാദ്: രാജ്യത്ത് തദ്ദേശീയരെ നിയമിക്കുന്നതിന് തീവ്രത കൂടിയതോടെ സൗദിയില്‍ ദിവസവും ശരാശരി 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് തൊഴില്‍വിപണിയിലെ കണക്കുകള്‍ പുറത്തുവിട്ടത്.

2017-ല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യമേഖലയില്‍ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 2018-ല്‍ 85.9 ലക്ഷമായി കുറഞ്ഞു. 2017 ഡിസംബറില്‍ 79.5 ലക്ഷം വിദേശികളാണ് രാജ്യത്ത് ജോലിചെയ്തിരുന്നത്. 2018 അവസാനത്തെ കണക്കുകള്‍പ്രകാരം ഇത് 69 ലക്ഷമായും കുറവ് രേഖപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *